ഒരു അപ്പൻ മകനെ ഉപദേശിച്ചുകൊണ്ടു പറഞ്ഞു: “മകനേ, ഈ മൂന്ന് കാര്യങ്ങൾ ചെയ്യാൻ നീ ഒരിക്കലും മറക്കില്ലെന്ന് ഉറപ്പാക്കുക: 1- ഏറ്റവും രുചികരമായ ഭക്ഷണം കഴിക്കാൻ. 2- ഏറ്റവും സുഖപ്രദമായ കിടക്കയിൽ ഉറങ്ങാൻ. 3- ഏറ്റവും മികച്ച വസതിയിൽ താമസിക്കാൻ." അദ്ദേഹത്തിന്റെ മകൻ മറുപടി പറഞ്ഞു: 'നമ്മൾ ദരിദ്രരാണെന്ന് അപ്പനറിയാമല്ലോ, അപ്പോൾ എനിക്ക് ഇതൊക്കെ എങ്ങനെ ചെയ്യാൻ കഴിയും?' പിതാവ് മറുപടി പറഞ്ഞു: "1- നീ ശരിക്കും വിശക്കുമ്പോൾ മാത്രം കഴിക്കുകയാണെങ്കിൽ, അത് ഏറ്റവും രുചികരമായ ഭക്ഷണം ആയിരിക്കും. 2- നീ സത്യസന്ധമായും, ആത്മാർത്ഥതയോടെയും, കഠിനാധ്വാനം ചെയ്തു, ക്ഷീണിതനായി കിടന്നാൽ, നീ ഏറ്റവും സുഖപ്രദമായ കിടക്കയിൽ ഉറങ്ങും. 3- നീ എല്ലാവരോടും മര്യാദ പാലിക്കുകയും, അവരോട് മാന്യതയോടും, ആദരവോടും കൂടി പെരുമാറുകയും ചെയ്താൽ, നീ അവരുടെ ഹൃദയത്തിൽ വസിക്കും; അതാണ് ഏറ്റവും മികച്ച വസതി. ചിന്തിക്കുക, പ്രവർത്തിക്കുക.