പ്രിയമുള്ളവളെ ......

ഇനിയും എന്റെ സ്വപ്നങ്ങളെ തഴുകിയുണര്‍ത്താതെ നിന്നിലെ നിന്റെ പ്രണയത്തെ എനിക്ക് നല്‍കൂ......
മനസ്സിന്റെ തേങ്ങലിനെ അടക്കിനിര്‍ത്താനും.....
അണപ്പൊട്ടിയൊഴുക്കുന്ന കണ്ണീര്‍ കണത്തില്‍ തലോലിക്കാനും.......
ഹ്യദയത്തിന്റെ വേദനയില്‍ ആശ്വസിക്കാനും...... ഏകാന്ത നിമിഷങ്ങളില്‍ സുഖമുള്ള പുഞ്ചിരി നല്‍കാനും..... ചിലപ്പോള്‍ എന്റെ ഒടുങ്ങാത്ത ചിന്തകള്‍ക്ക് വിരാമമിടാനും നിന്റെ പ്രണയത്തിനു കഴിയും ......
നിന്റെ പ്രണയം ഞാന്‍
സുരക്ഷിതമായി ഹ്യദയത്തിന്റെ ആരും കയറാത്ത നിലവറക്കുള്ളില്‍ സൂക്ഷിക്കും ......
വജ്രത്തിന്റെ തിളക്കവും കഠിനവുമാണ് നിന്റെ പ്രണയം .......
ഇരുട്ടില്‍ തെളിയുന്ന വെളിച്ചം പോലെ കെടാതെ സൂക്ഷിക്കും ഞാന്‍ തരുമോ ആ പ്രണയം ........

Comments

Post a Comment

Popular posts from this blog

Love Beyond Limits

My dear Father

കാര്യം നിസ്സാരം